പാലക്കുന്ന് : ഹൃദയ ശാസ്ത്രക്രിയ്ക്ക് തയ്യാറെടുപ്പ് നടത്തിവരവേ ഉദുമ കൊപ്പലിലെ പ്രവാസി അമ്പൂട്ടി എന്ന
അംബുകുട്ടി (61) ഞായറാഴ്ച രാവിലെ 9ന് കണ്ണൂര്‍ ആംസ്റ്റര്‍ മിംസ് ആശുപത്രിയില്‍ അന്തരിച്ചു.ശനിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സാ ചെലവിലേക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു പണം കണ്ടെത്തിവരവേയാണ് അമ്പൂട്ടിയുടെ വിയോഗം. പരേതരായ രാമന്റെയും ഇമ്പിച്ചിയുടെയും മകന്. ഭാര്യ :പുഷ്പ (ആശാവര്‍ക്കര്‍), മക്കള്‍: അശ്വതി, വിഷ്ണു. സഹോദരങ്ങള്‍ : പക്കീരന്‍, നാരായണി, കാര്ത്ത്യയണി, കല്യാണി,
പരേതയായ മാണിക്യം.