തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് മില്‍മ തിരുവനന്തപുരം മേഖല ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു. മില്‍മ നേരിട്ട് നടത്തുന്ന തിരുവനന്തപുരം നഗരത്തിലെ സ്റ്റാളുകളില്‍ നവംബര്‍ 15 മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ ക്യുആര്‍കോഡ് ഏര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരം മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡി.എസ് കോണ്ട അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെ പട്ടം, നന്തന്‍കോട്, കവടിയാര്‍, ശാസ്തമംഗലം, മ്യൂസിയം, സ്റ്റാച്യു, തൈക്കാട്, പൂജപ്പുര, സൗത്ത് ഫോര്‍ട്ട്, അമ്പലത്തറ, വേളി സ്റ്റാളുകളിലും കിഴക്കേകോട്ടയിലുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ സ്റ്റാളിലും കണ്ടലയിലുള്ള മാര്‍ക്കറ്റിംഗ് ഹബ്ബ് സ്റ്റാളിലുമാണ് സൗകര്യം ലഭ്യമാക്കുക. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില ക്യുആര്‍കോഡ് ഉപയോഗിച്ച് ഡിജിറ്റല്‍ സംവിധാനത്തിലൂടെ അടയ്ക്കാവുന്നതാണ്.