പാലക്കുന്ന്: ഡോക്യുമെന്ററി ബ്ലൂമൂണ്‍ ക്രിയേഷന് ടീം അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക, രാഷ്ട്രീയ പൊതുപ്രവര്‍ത്തര്‍ തുടങ്ങി പ്രമുഖ വ്യക്തികളുടെ കുടുംബ സമ്മേതം ഉള്‍പെടുത്തിയാണ്
കോട്ടപ്പുറം മുതല്‍ വലിയപറമ്പ് വരെ പുഴയില്‍ ബോട്ട് യാത്ര നടത്തി ചിത്രീകരണം നടത്തിയത്. പാലക്കുന്ന് കര്‍മ്മ ഡാന്‍സ് ആന്റ് മ്യൂസിക് സ്കൂളിന്റെ നൃത്ത പരിപാടിയുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി കെ ജലീല്‍, കസ്തൂരി ബാലന് അഡ്വക്കേറ്റുക്കേറ്റുമാരായ ഷുക്കൂര്‍ , ആശലത, മാധ്യമ പ്രവര്‍ത്തകരായ അരവിന്ദന് മാണിക്കോത്ത്, ബാബു പാണത്തൂര്‍, മണികണ്ഠന് പാലിച്ചിയടുക്കം, രാജേഷ് മാങ്ങാട്, അബ്ദുള്ളകുഞ്ഞി ഉദുമ, സുകുമാരന്‍ ഉദിനൂര്‍, മുജീബ് കളനാട്, പാലക്കുന്നില്‍ കുട്ടി, വിജയരാജ് ഉദുമ, ബാബു കോട്ടപ്പാറ, ഷെരീഫ് എരോല്‍, സതീശന് ഉദുമ, പൊതുപ്രവര്‍ത്തകരായ പി കെ അബ്ദുള്ള, കെ ബി എം ഷെരീഫ് കാപ്പില്‍, ഫറൂഖ് കാസ്മി മുജീബ് മാങ്ങാട് ,ശംസുദ്ധീന്‍ ഓര്‍ബിറ്റ്, താജുദ്ദീന് പടിഞ്ഞാര്‍ തുടങ്ങിയവരും യാത്രയിലുണ്ടായിരുന്നു.
ജില്ലാ ടൂറിസം മേഖല വികസിപ്പിക്കാനായി ബ്ലൂമൂണ്‍ ക്രിയേഷന്റെ ബാനറിലാണ് വിസ്മയക്കാഴ്ചകള്‍ എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നത്.
ചരിത്ര പ്രാധാന്യമുള്ള പുരാതനമായ കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ദേവാലയങ്ങളും ജില്ലയുടെ സംസ്ക്കാരത്തിന്റെ മഹിമ വിളിച്ചോതുന്നു. കടലോരക്കാഴ്ച്ചകള്‍ തൊട്ടറിഞ്ഞുകൊണ്ടുള്ള ദൃശ്യാവിഷ്ക്കാരം ആധുനിക ഡിജിറ്റല്‍ സംവിധാനത്തോടുകൂടിയാണ് ചിത്രീകരിക്കുന്നത്.
മൂസ പാലക്കുന്ന് നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ സ്ക്രീപ്റ്റ് രചന അബ്ബാസാണ്. ക്യാമറ രാജന് കാരിമൂല, എഡിറ്റിങ് രാജേഷ് മാങ്ങാട്, വിജയരാജ്.
ആര്‍ട്ട് – സുകു പള്ളം, ക്രിയേറ്റിങ് സപോര്‍ട്ട് അബ്ബാസ് പാക്യാര, അന്‍സാരി കെ മജീദ്, ലോജസ്റ്റിക്ക് മുനീര്‍ തിരുവക്കോളി,
സാമുഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനായ ടി.എം.സി കുഞ്ഞിമൊയ്തീന്‍ കുട്ടി ബ്ലൂ മൂണ്‍ ക്രിയേഷന് നല്കിയ ആദരവ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങി.