CLOSE

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: ഗുണ്ടാ തലവന്‍ പോലീസ് പിടിയില്‍

Share

പൊന്നാനി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ പോലീസ് പിടിയില്‍. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കല്‍ വീട്ടില്‍ ഷമീമാണ് (27) പോലീസ് പിടിയിലായത്. പൊന്നാനി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

15-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ മയക്കുമരുന്ന് മാഫിയയുടെ തലവനും കൂടിയാണെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ക്കെതിരെ നടപടി ശക്തമാക്കിയതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.

പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റില്‍ പ്രധാനിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കര്‍മ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ തമ്പടിച്ച് ദമ്പതിമാരെയും കമിതാക്കളെയും അക്രമിച്ച് പിടിച്ചുപറി നടത്തലാണ് ഇയാളുടെ പതിവ്.

രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂര്‍, എസ്.ഐ കൃഷ്ണലാല്‍, പോലീസുകാരായ മഹേഷ്, നിഖില്‍ എന്നിവരുടെ ശ്രമഫലമായാണ് പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *