ബ്രിട്ടനില്‍ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. പുതിയതായി 44,917 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,889,926 ആയി.
കഴിഞ്ഞ ദിവസം നടന്ന 45 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ബ്രിട്ടനില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 143,972 ആയി. നിലവില്‍ 8,024 പേര് കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യൂറോപ്പില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും എല്ലാവരും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചു.