CLOSE

നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി

Share

ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി (24) വിവാഹിതയായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണു വരന്‍.

ട്വിറ്ററിലൂടെ ചിത്രങ്ങളും വിവരവും പങ്കുവച്ച് മലാല തന്നെയാണ് ഈ വിവരം അറിയിച്ചത്.

‘ഇന്ന് എന്റെ ജീവിതത്തിലെ വളരെ വിലമതിക്കാനാകാത്തൊരു ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളായി. ബിര്‍മിംഹാമിലെ വീട്ടില്‍ ചെറിയൊരു ആഘോഷവും നിക്കാഹിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തി. ഏവരുടെയും ആശംസകളും പ്രാര്‍ത്ഥനകളും വേണമെന്നും മലാല പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *