CLOSE

കാലവര്‍ഷം നേരത്തെ; പ്രതീക്ഷയില്‍ കാര്‍ഷികരംഗം

Share

ഇത്തവണ പതിവിലും നേരത്തെ കാലവര്‍ഷം എത്തിയതില്‍ പ്രതീക്ഷയുമായി കാര്‍ഷിക മേഖല. ഇടവപ്പാതിക്ക് കാത്തുനില്‍ക്കാതെ ഇടവം തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്ന വിലയിരുത്തലുകള്‍ കാര്‍ഷിക മേഖലയ്ക്ക് ആവേശം പകരുകയാണ്.

കുരുമുളക് കര്‍ഷകര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്നത്. പ്രതികൂല കാലാവസ്ഥ മൂലം ഏതാനും വര്‍ഷങ്ങളില്‍ കുരുമുളക് ഉത്പാദനരംഗത്ത് നിലനിന്ന മരവിപ്പ് അടുത്ത സീസണില്‍ വിട്ടു മാറുന്ന പ്രതീക്ഷകളുമായാണ് കര്‍ഷകര്‍. ഹൈറേഞ്ചിലെയും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും കുരുമുളക് കൃഷിക്ക് മഴയുടെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കാലവര്‍ഷം പതിവിലും നേരത്തെ എത്തുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ റബ്ബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ഒരുക്കാന്‍ സമയം ആയിരിക്കുകയാണ്. മഴ ശക്തി പ്രാപിക്കുന്നതോടെ ടാപ്പിംഗിന് തടസ്സം സൃഷ്ടിച്ചേക്കുമെന്നതിനാല്‍ റെയിന്‍ ഗാര്‍ഡ് ഒരുക്കല്‍ ദ്രുതഗതിയില്‍ ആക്കുകയാണ്. അതിനാല്‍, റബ്ബര്‍ കര്‍ഷകരും പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published.