180 രൂപ വരെ ലഭിച്ചിരുന്ന റബര്‍ പാലിന് ഇപ്പോള്‍ കര്‍ഷകനു നൂറ് രൂപ പോലും ലഭിക്കുന്നില്ല. റബര്‍ പാല്‍ സംഭരിച്ച് വില്പനയ്ക്ക് വെച്ചിരുന്ന കര്‍ഷകര്‍ ഇതോടെ വലിയ ദുരിതത്തിലാണ്.
റബ്ബര്‍ മേഖല കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുകയാണ്. കൊവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കല്‍ വസ്തുക്കളുടെ നിര്‍മ്മാണം വര്‍ദ്ധിച്ചതാണ് റബര്‍ പാലിന് വിപണിയില്‍ ഡിമാന്റ് ഉയരാന്‍ കാരണമായത്. ഇതോടെ കര്‍ഷകര്‍ റബര്‍പാല്‍ വില്‍പ്പനയിലേക്ക് കടന്നു. മാസങ്ങള്‍ക്ക് മുന്‍പ് വരെ 180 രൂപവരെ ലാറ്റെക്സിന് വില ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ റബ്ബര്‍ പാലിന്റെ വില ഓരോ ദിവസവും കുറഞ്ഞു വരികയാണ്. ഇപ്പോള്‍ നൂറ് രൂപ പോലും റബര്‍ പാലിന് ലഭിക്കുന്നില്ല. മിക്ക കര്‍ഷകരുടെ പക്കലും വില്‍ക്കാന്‍ സാധിക്കാതെ റബര്‍ പാല്‍ കെട്ടികിടക്കുകയാണ്.