CLOSE

ഏപ്രില്‍ 5 ദേശീയ കപ്പലോട്ട ദിനം :പുറം രാജ്യത്തേക്ക് കപ്പലോടിച്ച ചരിത്രം ഓര്‍ക്കാന്‍ നമുക്കൊരു ദിവസം

Share

പാലക്കുന്നില്‍ കുട്ടി

കടലിലൂടെയുള്ള ചരക്കുനീക്കം യൂറോപ്യന്‍ രാജ്യങ്ങളുടെ കുത്തകയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന കാലത്ത് തന്നെ ഇന്ത്യയില്‍ നിന്ന് ഒരു ഇന്ത്യന്‍ കപ്പല്‍ ചരക്കുമായി വിദേശയാത്ര നടത്തിയ ചരിത്രം എന്നുമെന്നും ഓര്‍ത്തുവെക്കാന്‍ ഏപ്രില്‍ 5 ദേശീയ കപ്പലോട്ട ദിനമായി നമ്മള്‍ ആഘോഷിക്കുന്നത്തിന്റെ 59 -ആം വാര്‍ഷികമാണിത്.

അല്പം ചരിത്രം

1919 ഏപ്രില്‍ 5 ഇന്ത്യന്‍ നാവിക ചരിത്രത്തിലെ നിര്‍ണായക ദിവസമായിരുന്നു. ഇന്ത്യയില്‍ നിന്ന് ഒരു ഇന്ത്യന്‍ വാണിജ്യ കപ്പല്‍ ആദ്യമായി ഇന്ത്യന്‍ നാവികാരുമായി ഇന്ത്യന്‍ സുമുദ്രതീരത്തിനപ്പുറത്തേക്കുള്ള സഞ്ചാരത്തിന് തുടക്കമിട്ട ദിവസം.
1919 ഏപ്രില്‍ 5 നായിരുന്നു ആ ചരിത്ര മുഹൂത്തം. ബോംബെയില്‍ നിന്ന് സൂയസ് കനാല്‍ വഴി ലണ്ടനിലേക്കായിരുന്നു ആ ചരിത്രയാത്ര. അന്നത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ ബോംബെയിലെ സിന്ധ്യ സ്റ്റീമ് നാവിഗെഷന്റെ ‘എസ്. എസ്. ലോയല്‍റ്റി’ എന്ന ചരക്കു കപ്പലിനാ യിരുന്നു ആ ചരിത്ര നിയോഗം . ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് തന്നെ ഏറെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട നാഴിക കല്ലായിരുന്നു നിര്‍ണ്ണായകമായ ആ യാത്ര. സംഭവം നടന്നത്. 1919 ല്‍ ആയിരുന്നുവെങ്കിലും 1964 മുതലാണ് ആ ദിവസം ദേശീയ കപ്പലോട്ട ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. ഇന്നിപ്പോള്‍ ആ ആഘോഷത്തിന് 59 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കരയിലും കടലിലും മെര്‍ച്ചന്റ് നേവി ജീവനക്കാരും അവരുടെ സംഘടനകളും ഈ ദിവസം സമുചിതമായി ആഘോഷിക്കും.

‘എംപ്രസ് ഓഫ് ഇന്ത്യ’ എന്നായിരുന്നു
‘ലോയല്‍റ്റി’ യുടെ തുടക്കപ്പേര്. ആയിരത്തോളം യാത്രക്കാരെ കയറ്റാവുന്ന 1891ല്‍ നിര്‍മിച്ച ആഡംബരകപ്പലായിരുന്നു എംപ്രസ്.1914ല്‍ കപ്പലുടമ ആ കപ്പല്‍ ഗ്വളിയാര്‍ മഹാരാജാവിന് വിറ്റു. അറ്റകുറ്റ പണി പൂര്‍ത്തിയാക്കി കപ്പലിന് പുതുവേഷമിട്ട് എസ്. എസ്. ലോയല്‍റ്റി എന്ന് പുനര്‍നാമകരണം ചെയ്ത് കടലിലിറക്കി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം നിലനില്‍ക്കെ തന്നെ 1919 ഏപ്രില്‍ 5 ന് സിന്ധ്യ ഷിപ്പിങ് കമ്പനി, ലോയല്‍റ്റിയെ ഇന്ത്യന്‍ സുമുദ്ര അതിര്‍ത്തിക്ക് വെളിയില്‍ ഇന്ത്യന്‍ ജീവനക്കാരും ഇന്ത്യന്‍ ചരക്കുമായി യാത്ര ചെയ്യാന്‍ ധൈര്യം കാണിച്ചു. അത് ഇന്ത്യന്‍ നാവികചരിത്രത്തില്‍ എന്നും ഓര്‍ത്തുവെക്കാനുള്ള അസാമാന്യ
സംഭവമാവുകയായിരുന്നു. 1923ല്‍ ബോംബെയിലെ കപ്പല്‍പൊളി കേന്ദ്രത്തില്‍ (സ്‌ക്രാപ് യാര്‍ഡ് ) ലോയല്‍റ്റി യാത്ര അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published.