CLOSE

ഇന്ത്യക്ക് തായ് ലന്റില്‍ മിന്നും തിളക്കം സമ്മാനിച്ച വോളിബോള്‍ താരത്തെ തേടി കോടോം ബേളൂരിലേയ്ക്ക് കായിക പ്രേമികളെത്തുന്നു

Share

ഏഷ്യന്‍ വോളിബോള്‍ കോണണ്‍ഫെഡറേഷന്‍ ഇരട്ട വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിച്ച കോടോം ബേളൂര്‍ പഞ്ചായത്തിലെ എയ്ഞ്ചല്‍ ജോസഫിന്റെ ടീമന് തകര്‍പ്പന്‍ ജയം. എയ്ഞ്ചല്‍ ജോസഫും സംഘവും എതിരാളികള്‍ക്ക് മുന്നില്‍ ശക്തമായ പ്രതിരോധക്കോട്ട തീര്‍ത്തപ്പോള്‍ ഇന്ത്യന്‍ വോളിബോളിന്റെ പ്രശസ്തി വാനോളം ഉയരുകയായിരുന്നു. തായ് ലന്റില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ എയ്ഞ്ചല്‍ ജോസഫിന്റെ കരുത്തുറ്റ പ്രകടനം വിജയത്തിളക്കത്തിനു കാരണമായി എന്ന് ടീം മാനേജര്‍ പറയുന്നു.

ഏഷ്യന്‍ വോളിബോള്‍ ചലഞ്ചസ് കപ്പില്‍ ഇന്ത്യന്‍ ടീം വെള്ളി മെഡല്‍ നേടിയപ്പോള്‍ കാഞ്ഞങ്ങാട് മലയോര ഗ്രാമമായ നായ്ക്കയത്തിനു ഇതു അഭിമാന നേട്ടമായിതീര്‍ന്നു. കോടോം ബേളൂര്‍ പഞ്ചായത്തിലെ ഇനിയും ഏറെ വികസന മുരടിപ്പുള്ള ഗ്രാമമാണ് നായ്ക്കയം. സെന്റര്‍ ബ്ലോക്കറായ എയ്ഞ്ചല്‍ 2018 മുതല്‍ തന്റെ കഴിവു തെളിയിച്ചു വരികയായിരുന്നു. ഇന്ത്യന്‍ കായിക ലോകം ഏറ്റെടുത്തു കഴിഞ്ഞ ഏയ്ഞ്ചല്‍ ജോസഫ് വഴി വനിതാ വോളിബോള്‍ രംഗത്ത് ഇനിയും വികസനക്കുതിപ്പേറാന്‍ പര്യാത്പമാകുമെന്ന് ടീം ക്യാപ്റ്റന്‍ പറഞ്ഞു. കാഠ്മണ്ഡുവില്‍ നടന്ന സാഫ് ഗെയിംസില്‍ എയ്ഞ്ചല്‍ അടങ്ങിയ ടീം സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിരുന്നുവെങ്കിലും ഈ കായിക താരത്തെ ഇനിയും ജനം അംഗീകരിച്ചു തുടങ്ങിയിരുന്നില്ല.

പരപ്പ ഗവ. സ്‌കൂളില്‍ പഠിക്കവേ അത്ലറ്റിക്സ് ഇനങ്ങളിലൂടെയാണ് കായിക രംഗത്തേക്കുള്ള കാല്‍വെപ്പ്. വോളിബോളിലുള്ള പ്രത്യേക ചാതുര്യം ശ്രദ്ധയില്‍ പെട്ടതോടെ അദ്ധ്യാപകര്‍ ചേര്‍ന്ന് തലശേരി സായ് പരിശീലന കേന്ദ്രത്തിലെത്തിച്ചു. അതാണ് എന്റെ കായിക ജീവിതത്തിലെ വഴിത്തിരിവെന്ന് എയ്ഞ്ചല്‍ ജോസഫ് പറയുന്നു. കോച്ച് സി. ബാലചന്ദ്രനാണ് എയ്ഞ്ചലിന്റെ വളര്‍ച്ചക്കുള്ള കളമൊരുക്കുന്നത്.

Leave a Reply

Your email address will not be published.