CLOSE

വര്‍ധിപ്പിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Share

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളുടെ അടക്കം പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം ഉപരിതല ഗതാഗതമന്ത്രാലയം ഉയര്‍ത്തി. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2072 രൂപയുള്ളത് ഇനി 2094 രൂപയാവും. 1500 സിസി വരെയുള്ള കാറുകള്‍ക്ക് 3416 രൂപയും (നിലവില്‍ 3221) ആയി.

എന്നാല്‍ 1500 സിസിക്ക് മുകളിലുള്ള കാറുകളുടെ പ്രീമിയത്തില്‍ മാറ്റമില്ല. അത് 1890 രൂപയായി തുടരും. ടൂവീലറുകളുടെയും തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഉയരും. 150 മുതല്‍ 350 സിസി വരെയുള്ള ടൂ വീലറുകള്‍ക്ക് നിരക്ക് 1366 രൂപയാക്കി നിശ്ചയിച്ചു. 350 സിസിക്ക് മുകളില്‍ 2804 രൂപ നല്‍കണം. 75 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 538 രൂപയും 75 മുതല്‍ 150 സിസി വരെ 714 രൂപയും പ്രീമിയമായി അടയ്ക്കണം.

ഇതിനൊപ്പം ചില ഇളവുകളും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 15% ഇളവ് ലഭിക്കും. വിന്റേജ് കാറുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാറുകള്‍ക്ക് 50% ഇളവുണ്ടാകും. ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യഥാക്രമം 15 ശതമാനവും 7.5 ശതമാനവും ഇളവ് ലഭിക്കും.

Leave a Reply

Your email address will not be published.