CLOSE

വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനാക്കി കേന്ദ്രം

Share

ഇനി ഓഫീസുകള്‍ കയറിയിറങ്ങി കഷ്ടപ്പെടേണ്ട. വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ്ങ് ലൈസന്‍സ് വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനായി ഒരുക്കിയിട്ടുള്ളത്. ആധാര്‍ അധിഷ്ഠിതമായാണ് ഈ സേവനങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്.

parivahan.gov.in എന്ന വെബ്സൈറ്റ് വഴിയോ mParivahan മൈബൈല്‍ ആപ്പ് വഴിയോ ആണ് ഈ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. വെബ്സൈറ്റിലെ ഹോം പേജില്‍ നിന്ന് നേരിട്ടും ഓണ്‍ലൈന്‍ സര്‍വീസ് എന്ന ടാബില്‍ നിന്നും ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. തുടര്‍ന്ന് സേവനത്തിന് ആവശ്യമായ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കി ഒ.ടി.പി ലഭിക്കുന്നതോടെ ഈ നടപടി പൂര്‍ത്തിയാകും.

അതേസമയം, ആധാര്‍ കാര്‍ഡ് ഇല്ലാത്ത ആളുകള്‍ക്ക് ഈ സേവനം ലഭ്യമാകില്ല. ഇത്തരക്കാര്‍ക്ക് മുന്‍രീതി പിന്തുടര്‍ന്ന് ആര്‍.ടി ഓഫീസുകളില്‍ എത്തി വേണം ഇവ പൂര്‍ത്തിയാക്കാന്‍. ഇതിനായി മേല്‍വിലാസം തെളിയിക്കുന്ന മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. മുമ്പുതന്നെ വാഹനവുമായും ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി വാഹന്‍-സാരഥി പോര്‍ട്ടലുകള്‍ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *