CLOSE

മെഴ്സിഡസ് ബെന്‍സ് ആഗോള വില്‍പ്പനയില്‍ അഞ്ച് ശതമാനം ഇടിവ്

Share

ഓട്ടോമോട്ടീവ് വ്യവസായത്തെ പിടികൂടിയ അര്‍ദ്ധചാലക വിതരണ ശൃംഖലയിലെ തടസങ്ങള്‍ സാരമായി ബാധിച്ചതിനാല്‍ 2021-ല്‍ ജര്‍മ്മന്‍ വാഹന ഭീമനായ മെഴ്സിഡസ് ബെന്‍സ് ആഗോള വില്‍പ്പനയില്‍ അഞ്ച് ശതമാനം ഇടിവ് നേരിട്ടു.

ജര്‍മ്മന്‍ സ്ഥാപനം 2021 ജനുവരിക്കും ഡിസംബറിനും ഇടയില്‍ 20,93,496 വാഹനങ്ങള്‍ വിറ്റതായും 2020 ലെ കൊവിഡ് വ്യാപനം ഏല്‍പ്പിച്ച ആഘാതത്തെ അപേക്ഷിച്ച് 70,691 യൂണിറ്റുകള്‍ കുറഞ്ഞതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാം പാദത്തില്‍ വില്‍പ്പന 24.7 ശതമാനം ഇടിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കമ്ബനിയുടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി ഉയര്‍ന്നു എന്നാണ് കണക്കുകള്‍. 2,27,458 യൂണിറ്റ് ഇലക്ട്രിക്ക് വാഹനങ്ങളോളം 2021ല്‍ കമ്ബനി വിറ്റു. ഇത് 69.3 ശതമാനം വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു. ഇതില്‍ ഏതാണ്ട് 99,301 എണ്ണം പ്യുവര്‍-ഇലക്ട്രിക് ആയിരുന്നു. 90.3 ശതമാനം ആണ് ഉയര്‍ച്ച.

സ്ഥാപനത്തിന്റെ ലക്ഷ്വറി, പ്രകടനം, ഓഫ്-റോഡ് സബ് ബ്രാന്‍ഡുകള്‍ എന്നിവയും മികച്ച വില്‍പ്പന ഫലങ്ങള്‍ രേഖപ്പെടുത്തി. മെയ്ബാക്ക്, എഎംജി, ജി-ക്ലാസ് എന്നിവയുടെ വില്‍പ്പന റെക്കോര്‍ഡ് രേഖപ്പെടുത്തി. ‘വെല്ലുവിളി നിറഞ്ഞ ഒരു വര്‍ഷത്തില്‍, മെയ്ബാക്ക്, എഎംജി, ജി-ക്ലാസ് വാഹനങ്ങള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു,’ മെഴ്സിഡസ് ബെന്‍സ് മാര്‍ക്കറ്റിംഗും വില്‍പ്പനയും സംബന്ധിച്ച ബോര്‍ഡ് അംഗം ബ്രിട്ടാ സീഗര്‍ പറഞ്ഞു.

ഏകദേശം 15,730 മെയ്ബാക്ക് മോഡലുകള്‍ വിറ്റഴിക്കപ്പെട്ടു.കൂടുതലും ചൈനയില്‍ ആണ് മെയ്ബാക്ക് മോഡലുകള്‍ വന്‍ തോതില്‍ വിറ്റത് എന്നാണ് കണക്കുകള്‍. എസ്-ക്ലാസിന്റെ ഏകദേശം 900 യൂണിറ്റുകള്‍ ഓരോ മാസവും ഡെലിവറി ചെയ്തു. അതേസമയം, എഎംജി മോഡലുകളുടെ ആഗോള വില്‍പ്പന 16.7 ശതമാനം ഉയര്‍ന്ന് 1,45,979 യൂണിറ്റിലെത്തി.

Leave a Reply

Your email address will not be published.