കൊച്ചി: ഈ വേനല്‍കാലവും കുട്ടികളുടെ അവധിക്കാലവും ഒരേസമയം ആസ്വാദ്യകരമാക്കാന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ തിരുത്തിയെഴുതി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ റിയോ. യാത്രകള്‍, കൂടിച്ചേരലുകള്‍, അവധിയാഘോഷങ്ങള്‍, ട്രക്കിംഗ് അങ്ങനെ ഓരോ സന്ദര്‍ഭത്തിനും യോജിച്ചതും പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ശരീരത്തിന് ഇണങ്ങുന്നതുമായ വസ്ത്രശേഖരമാണ് റിയോ, ഫാഷന്പ്രേമികളായ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിയ്ക്കുന്നത്.
ഗ്ലാമറസ് ലുക്കില്‍ ഔട്ടിംഗ്
പൊള്ളുന്ന ചൂടില്‍ വിയര്ത്തൊലിയ്ക്കുമെന്ന ചിന്ത കാരണം ഔട്ടിംഗിന് ഇറങ്ങാന്‍ മടിയ്ക്കുന്നവര്ക്കടക്കം റിയോയുടെ സമ്മര്‍കൂള്‍ കളക്ഷന്‍ ആകര്‍ഷകമാണ്. ഫാഷന്‍ ട്രെന്‍ഡിനൊപ്പം ഗ്ലാമറസ് ലുക്കും റിയോ കളക്ഷനുകളെ വേറിട്ടതാക്കുന്നു. അതും കളര്‍ഫുള്‍ കളക്ഷനാണ് എല്ലാ ഔട്ട്ഫിറ്റുകളിലും റിയോ ഉറപ്പ് വരുത്തിയിരിയ്ക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കും ഒരുപോലെ അനുയോജ്യമായ വസ്ത്രശേഖരമാണ് റിയോ കളക്ഷനുകളിലെ മറ്റൊരു പ്രത്യേകത.
ഫ്ളോറല്‍ പ്രിന്റിലെ പുതുമ ശ്രദ്ധേയം
ഹവായിയന്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കൊപ്പം ഫ്ളോറല്‍ പ്രിന്റിലെ പുതുമയുള്ള ശേഖരമാണ് വേനല്‍കാല വസ്ത്രധാരണത്തിലെ പ്രത്യേകതയായി റിയോ തയ്യാറാക്കിയിട്ടുള്ളത്. അവധിക്കാലം അടിച്ച് പൊളിയ്ക്കുന്ന കുട്ടികള്‍ക്കായി കിടിലന്‍ മേക്ക് ഓവറുകള്ക്കുള്ള തുണിത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് റിയോ
മിക്സ് ആന്‍ഡ് മാച്ചിലൂടെ വേറിട്ട ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യത നല്കുന്ന ടീഷര്ട്ടുകളുടെയും പാന്റുകളുടെയും പുത്തന്‍ ട്രെന്‍ഡുകളും റിയോ ഇത്തവണ അണിനിരത്തിയിട്ടുണ്ട്.