CLOSE

ഇന്ത്യയിലേക്കുള്ള വരവ് ടെസ്ല ഉപേക്ഷിക്കുന്നു

Share

മുംബൈ: യുഎസിലും ചൈനയിലും നിര്‍മിച്ച തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വില്‍ക്കാനുള്ള പദ്ധതി അമേരിക്കന്‍ കന്പനിയായ ടെസ്ല ഉപേക്ഷിക്കുന്നു.
ഇറക്കുമതിച്ചുങ്കത്തില്‍ ഇളവ് നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതിനെത്തുടര്‍ന്നാണു, ഇലോണ് മസ്‌ക് സാരഥ്യം വഹിക്കുന്ന കന്പനിയുടെ പിന്‍മാറ്റം.

ഇന്ത്യയില്‍ ഷോറൂം കണ്ടെത്താനും മറ്റുമായി നിയോഗിച്ചിരുന്ന ജീവനക്കാരെ കന്പനി തിരിച്ചുവിളിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചൈനയിലും മറ്റും നിര്‍മിക്കുന്ന കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനു നികുതി ഇളവ് നല്കാനാവില്ലെന്നറിയിച്ച കേന്ദ്രസര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണം ആരംഭിക്കാന്‍ ടെസ്ലയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് തങ്ങളുടെ പുതിയ ഇലക്ട്രിക് മോഡലിന്റെ അസംബ്ലിംഗ് ഇന്ത്യയില്‍ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.