CLOSE

പെണ്‍കരുത്തിന്റെ കഥയുമായി ‘കുടുംബശ്രീ ശാരദ’ സീ കേരളത്തില്‍ ഉടന്‍

Share

കൊച്ചി: മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷന്‍ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വിനോദത്തിന്റെ വേറിട്ട വഴികള്‍ തെളിച്ച് മുന്നേറുന്ന ഈ ജൈത്ര യാത്രയില്‍ ഏറ്റവും പുതിയ പരമ്പര ‘കുടുംബശ്രീ ശാരദ’യുടെ വ്യത്യസ്തമാര്‍ന്ന പ്രോമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചാനല്‍ ഇപ്പോള്‍. മലയാളം മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ഒട്ടേറെ ഹിറ്റ് സീരിയലുകള്‍ സമ്മാനിച്ച ഡോ.എസ് ജനാര്‍ദ്ദനന്റെ സംവിധായകമികവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത് ഒരു കൂട്ടം കഴിവുറ്റ കലാകാരന്മാരുടെ ഉജ്ജ്വല പ്രകടനമാകുമെന്നതുറപ്പാണ്.

ശക്തമായ സ്ത്രീപക്ഷ കഥ പറയുന്ന കുടുംബശ്രീ ശാരദയില്‍ പേര് സൂചിപ്പിക്കുന്നത് പോലെ , ശാരദ എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റി കഥ പറയുന്നുവെങ്കിലും സമാന്തരമായി പ്രണയവും പകയും അതിജീവനവുമൊക്കെയായി പതിവു സീരിയല്‍ ശൈലികളെ പാടെ മറന്നൊരു രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഹിറ്റ് നായിക ശ്രീലക്ഷ്മിയാണ് ശാരദ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും അഭിനയമികവിനാല്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയാണ്. ശാരദയും അവരുടെ മൂന്ന് പെണ്‍ മക്കളായ ശാരികയും, ശാലിനിയും, ശ്യാമയും പെണ്കരുത്തിന്റെ പര്യായമാകുമ്പോള്‍ ആണ്‍ മേല്‍ക്കോയ്മയ്ക്ക് നേരെ വിരല്‍ ചൂണ്ടുന്ന, ‘സ്ത്രീ ശാക്തീകരണം’ എന്ന ആശയത്തെ പൂര്‍ണ്ണമായും പിന്തുണക്കുന്നുവെന്നു സീ കേരളം ചാനല്‍ വീണ്ടും ഊട്ടിയുറപ്പിക്കുന്നു.

പ്രതിസദ്ധികളില്‍ തളരാതെ വെല്ലുവിളികളെ മികച്ച അവസരങ്ങളാക്കി മാറ്റി ജീവിതത്തെ തന്നെ പോരാട്ട വീര്യത്തോടെ കാണുന്ന ശാരദയും കുടുംബവും ‘കുടുംബശ്രീ’ എന്ന ഹോട്ടല്‍ നടത്തിയാണ് തങ്ങളുടെ ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശാരദ എന്ന സ്ത്രീ ഒരു കുറവും തന്റെ കുട്ടികള്‍ക്ക് വരാതെയാണ് വളര്‍ത്തിയതെന്നും ഈയിടെ ഇറങ്ങിയ പ്രോമോ വീഡിയോയില്‍ വിശദീകരിക്കുന്നു. സീരിയലിലെ നായിക ശാലിനിയായി എത്തുന്നത് സീ കേരളത്തിലെ ‘സത്യ എന്ന പെണ്‍കുട്ടി’ യിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മെര്‍ഷീന നീനുവാണ്. ഈയിടെ അവസാനിച്ച സീ കേരളം ചാനലിലെ ഹിറ്റ് സീരിയല്‍ ചെമ്പരത്തിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭിന്‍ ആണ് നായകനായി പരമ്പരയില്‍ എത്തുന്നത്.

അമ്മയുടെയും മക്കളുടെയും ഊഷ്മളമായ സ്‌നേഹത്തിന്റെയും അതിജീവനത്തിന്റെയും കരുത്തുറ്റ കഥ ‘കുടുംബശ്രീ ശാരദ’, ഏപ്രില്‍ 11 മുതല്‍ എല്ലാ ദിവസവും രാത്രി 7 മണിക്ക് സീ കേരളം ചാനലില്‍ കാണാം.

Leave a Reply

Your email address will not be published.