പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ കാളിദാസ് ജയറാം .
പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ഹൃദയത്തിനുശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്. നസ്രിയ ആണ് പേരിടാത്ത ചിത്രത്തിലെ നായിക. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. വന്‍വിജയം നേടിയ ദുല്‍ഖര്‍ സല്മാന് ചിത്രം ഉസ്താദ് ഹോട്ടലിനുശേഷം അന്‍വര്‍ റഷീദ് സിനിമയ്ക്ക് സംവിധായിക അഞ്ജലി മേനോന് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ട്. അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തില്‍ നസ്രിയ ആയിരുന്നു നായിക.
വരത്തന്, പറവ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ലിറ്റില്‍ സ്വയമ്ബ് ആണ് ദൃശ്യാവിഷ്കാരം ഒരുക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റര്‍. അന്‍വര്‍ റഷീദ് പ്രൊഡഷന്‍സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.