ഏറെ ശ്രദ്ധ നേടിയ റണ്‍ബീര്‍ കപൂര്‍ – ആലിയ ഭട്ട് വിവാഹം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ സാധ്യത.
ബോളിവുഡ് ലൈഫ് പുറത്ത്വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ താരവിവാഹത്തിന്റെ സംപ്രേക്ഷണ അവകാശങ്ങള്‍ ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോം നേടിക്കഴിഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏപ്രില്‍ 14 നാണ് ഇരുവരും വിവാഹിതരായത്. ആലിയ ഭട്ട് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ വിവരം അറിയിച്ചത്.
വിവാഹം കഴിഞ്ഞ വിവരം പുറത്ത് വന്നതോട് കൂടി മിക്കവരുടെയും ശ്രദ്ധ ഈ വിവാഹത്തിന്റെ വിവരങ്ങള്‍ അറിയാനായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹത്തന്റെ ദൃശ്യങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യുമെന്ന വിവരം അറിയിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ 90 – 110 കോടി രൂപയ്ക്കാണ് വീഡിയോയുടെ സ്ട്രീമിങ് അവകാശങ്ങള്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.