CLOSE

സ്‌പൈഡര്‍മാന്‍ നോ വേം 292 തവണ കണ്ട് ലോക റെക്കോര്‍ഡ് സ്ഥാപിച്ച് യുവാവ്

Share

മാര്‍വല്‍ സിനിമാസിന്റെ സൂപ്പര്‍ ഹീറോ സിനിമയായ സ്‌പൈഡര്‍മാന്‍ നോ വേം 292 തവണ കണ്ട് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുയാണ് ഒരു യുവാവ്.

അമേരിക്കയിലെ ഫ്‌ലോറിഡ സ്വദേശിയായ റാമിറോ അലാനിസ് എന്ന യുവാവാണ് 292 തവണ സിനിമ കണ്ട് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. ഒരു സിനിമ ഏറ്റവുധികം തവണ കണ്ടയാളെന്ന ഗിന്നസ് റെക്കോര്‍ഡാണ് ഇയാള്‍ സ്വന്തമാക്കിയത്.

നേരത്തെ, മാര്‍വലിന്റെ തന്നെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം എന്ന സിനിമ 191 തവണ കണ്ട് റാമിറോ റെക്കോര്‍ഡ് ഇട്ടിരുന്നു. ഈ റെക്കോര്‍ഡ് പിന്നീട് അര്‍നോഡ് ക്ലെയിന്‍ എന്ന ഫ്രാന്‍സ് സ്വദേശി തകര്‍ത്തു.

ഫ്രഞ്ച് സിനിമ കാമെലോട്ടിന്റെ ആദ്യ ഭാഗം 204 തവണ കണ്ടാണ് അര്‍നോഡ് റാമിറോയുടെ റെക്കോര്‍ഡ് തകര്‍ത്തത്. എന്നാല്‍, സ്‌പൈഡര്‍മാന്‍ നോ വേ ഹോമിലൂടെ റാമിറോ റെക്കോര്‍ഡ് വീണ്ടും തന്റെ പേരിലാക്കി.

Leave a Reply

Your email address will not be published.