CLOSE

നടി വിന്‍സി അലോഷ്യസ് ബോളിവുഡിലേക്ക്

Share

വളരെ മികച്ച പ്രകടനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് വിന്‍സി അലോഷ്യസ്.

ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് വിന്‍സ്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്. ഷെയ്‌സണ്‍ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിന്‍സിയുടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുഖ്യവേഷത്തിലാണ് താരം എത്തുക.

മലയാളി കഥാപാത്രമായാണ് വിന്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ 95 ശതമാനം ഡയലോ?ഗും ഹിന്ദിയാണെന്നും അതിനാല്‍ ഭാഷ പഠിക്കുക എന്നത് വെല്ലുവിളിയായിരുന്നു എന്നും നേരെത്തെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. ചിത്രത്തിലെ സംവിധായകന്‍ ഷെയ്‌സണ്‍ മലയാളിയാണ്. മുംബൈയിലും പൂനൈയിലുമായിട്ടായിരുന്നു ഷൂട്ടിങ് നടന്നതെന്നും വിന്‍സി പറഞ്ഞു.

Leave a Reply

Your email address will not be published.