CLOSE

‘കൈതി’ ഹിന്ദിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

Share

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കൈതി’ വന്‍ വിജയമായിരുന്നു. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടി .

ഇപ്പോള്‍ ഹിന്ദി റീമേക്കിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമ 2023 മാര്‍ച്ച് 30ന് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ‘ഭോലാ’ എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് പേരിട്ടിരിക്കുന്നത്.

കൈതിയുടെ നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു തന്നെയാണ് സിനിമ ഹിന്ദിയിലും എത്തിക്കുന്നത്. ധര്‍മേന്ദ്ര ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണ്‍ ആണ് കാര്‍ത്തി തമിഴില്‍ അവതരിപ്പിച്ച നായക കഥാപാത്രമായെത്തുന്നത്. തബുവാണ് നായിക. 2020ലാണ് ഭോലായുടെ പ്രഖ്യാപനം നടന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധികള്‍ മൂലം ചിത്രീകരണം വൈകുകയായിരുന്നു.

ഞാനും തബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് സൂപ്പര്‍ ഹിറ്റ് ‘കൈതി’യുടെ ഔദ്യോഗിക റീമേക്ക് ആയ ‘ഭോലാ’ 2023 മാര്‍ച്ച് 30 ന് ലോകമെമ്ബാടും റിലീസ് ചെയ്യുമെന്നും ഇക്കാര്യം നിങ്ങള്‍ ഏവരുമായും പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്നും അജയ് ദേവ്?ഗണ്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published.