CLOSE

രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’; മെയ് 27ന് തിയേറ്ററുകളില്‍

Share

രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 27ന് തിയേറ്ററുകളില്‍ എത്തും. രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും.

സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, രാജാമണി, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

ഏറ്റവുമധികം യാഥാര്‍ഥ്യത്തോടടുടുത്തു നില്‍ക്കുന്ന ഒരു പൊലീസ് സ്റ്റോറി എന്ന നിലയിലാണ് ‘കുറ്റവും ശിക്ഷയും’ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കാസര്‍ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.

മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി-സുരേഷ് രാജന്‍, എഡിറ്റിംഗ്-അജിത്ത് കുമാര്‍, സൗണ്ട് തപസ് നായക്, മ്യൂസിക്-ഡോണ്‍ വിന്‍സെന്റ്, ലിറിക്സ്-അന്‍വര്‍ അലി, സംഘട്ടനസംവിധാനം-ദിനേഷ് സുബ്ബരയ്യന്‍, അസോസിയേറ്റ് ഡയറക്ടര്‍-കെ രാജേഷ്, ആര്‍ട്ട് ഡയറക്ടര്‍-സാബു ആദിത്യന്‍, കൃപേഷ് അയ്യപ്പന്‍കുട്ടി, മെക്ക്അപ്പ്-റൊണെക്സ് സേവ്യര്‍, കോസ്റ്റിയൂം-സുജിത്ത് മട്ടന്നൂര്‍.

Leave a Reply

Your email address will not be published.