CLOSE

സൂര്യ ചെയ്ത വേഷം ഇനി അക്ഷയ് കുമാര്‍ ചെയ്യും

Share

സൂര്യ കേന്ദ്രകഥാപാത്രമായി എത്തിയ സൂരരൈ പൊട്രു എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആണ് നായകവേഷത്തിലെത്തുന്നത്.
സുധ കൊങ്ങര തന്നെയാണ് ഇതിന്റെയും സംവിധാനം .അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധന്‍ ആണ് എത്തുന്നത്.
സൂര്യയുടെ നിര്‍മാണക്കമ്ബനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്‌ളൈ – എ ഡെക്കാന്‍ ഒഡീസി’ എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ വ്യോമയാന വ്യവസായത്തിലെ സംഭവവികാസങ്ങളെയും ആധാരമാക്കിയാണ് ചിത്രം പുറത്തുവന്നത്.

Leave a Reply

Your email address will not be published.