CLOSE

സാറാ ടെന്‍ഡുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുന്നു

Share

മുംബൈ : താരപുത്രി എന്ന നിലയില്‍ ഒരു സെലിബ്രേറ്റിയും ഇന്‍ഫ്‌ലുവന്‍സറുമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍.

ലണ്ടണില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി അടുത്തിടെയാണ് സാറാ മോഡലിങ്ങിലേക്ക് ചുവട് വെച്ചിരിക്കുന്നത്. അതിന്റെ പിന്നാലെ ഇതാ താരപുത്രി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സാറായ്ക്ക് ഗ്ലാമറസ് ലോകത്തിന്റെ ഭാഗമാകാന്‍ താല്‍പര്യമുണ്ടെന്നാണ് സിനിമ വാര്‍ത്ത വെബ്‌സൈറ്റായ ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാറാ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചേക്കും. താരപുത്രിക്ക് അഭിനയത്തില്‍ അതിയായ താല്‍പര്യമുണ്ടെന്നും സാറാ അടുത്തിടെ അഭിനയത്തെ കുറിച്ച് പഠിച്ചിരുന്നു. 24-കാരിയായ സച്ചിന്റെ പുത്രിക്ക് ഗ്ലാമറസ് ഇന്‍ഡസ്ട്രിയുടെ ഭാഗമാകാനാണ് താല്‍പര്യമെന്ന് സാറയുമായി ഏറ്റവും അടുത്ത ബന്ധമുള്ള വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഡലും കൂടിയായ സാറയ്ക്ക് കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്. സാറായുടെ ആഗ്രഹം എന്താണോ അതിന് പൂര്‍ണ പിന്തുണ സച്ചിനും അഞ്ജിലും നല്‍കുന്നുണ്ടെന്നാണ് വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് ബോളിവുഡ് ലൈഫ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഷാഹിദ് കപൂറിന്റെ നായകിയായ സാറാ ടെന്‍ഡുല്‍ക്കറെത്തുന്നു എന്ന അഭ്യുഹം പുറത്ത് വന്നിരുന്നു. എന്നാല്‍ തന്റെ മകള്‍ ഇപ്പോള്‍ പഠക്കുവാണെന്നും യാതൊരു വസ്തുതയില്ലാത്ത അഭ്യുഹങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുയെന്ന് അന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ റിപ്പോര്‍ട്ടിനെ തള്ളികൊണ്ട് രംഗത്തെത്തിയിരുന്നു. താരപുത്രയുടെ മനസ് ഇപ്പോള്‍ മാറിയോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറും കൂടിയായ ശുഭ്മാന്‍ ഗില്ലും സാറായും തമ്മില്‍ പ്രണയത്തിലാണെന്നുള്ള അഭ്യുഹങ്ങളും ബോളിവുഡ് മാധ്യമങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published.