CLOSE

നടി മൈഥിലി വിവാഹിതയായി: വരന്‍ സമ്പത്ത്

Share

തൃശ്ശൂര്‍: നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ റിസപ്ഷന്‍ നടത്തും. ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത് ചിത്രത്തിലൂടെയാണ് മൈഥിലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

നാടോടി മന്നന്‍, മായാമോഹിനി, ചട്ടമ്പിനാട്, കേരള കഫേ, ഈയടുത്ത കാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാര്‍ത്ഥ പേര് ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ്. ‘മാറ്റിനി’, ‘ലോഹം’ എന്നീ സിനിമകള്‍ക്കായി ഗാനവും ആലപിച്ചിട്ടുണ്ട്. ‘മേരാ നാം ഷാജി’ എന്ന സിനിമയാണ് നടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ‘ചട്ടമ്പി’ എന്നൊരു സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published.