കമല്ഹാസന്, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം വിക്രം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചു.
ജൂണ്‍ മൂന്നിനാണ് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഉലകനായകന് കമലഹാസനും മക്കള്‍ സെല്വന് വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ഒന്നിക്കുന്നതിന് വേണ്ടിയുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പ് ചെറുതല്ല. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ സിനിമാ ആസ്വാദകര്‍ ആവേശത്തില്‍ ആണ്. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം.