ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് ‘പത്താന്‍’. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും ചിത്രത്തില്‍ എത്തുന്നുണ്ട്. 2023 ജനുവരി 25 നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പോലും ഇതുവരെ പുറത്തെത്തിയിട്ടില്ലെങ്കിലും ഡിജിറ്റല്‍ അവകാശം വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്കാണ്.