CLOSE

ജയ് ഭീമിന് ശേഷം സൂര്യ- ടി ജെ ജ്ഞാനവേല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

Share

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ ഒരുക്കിയ ചിത്രമായിരുന്നു ജയ് ഭീം. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. കൂടാതെ, 12-ാം ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡും മികച്ച സഹനടനുള്ള അവാര്‍ഡുമാണ് ചിത്രം നേടിയത്.

പ്രേക്ഷക പ്രശംസയും നിരൂപണ പ്രശംസയും നേടിയ ജയ് ഭീമിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വാര്‍ത്ത എത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ജയ് ഭീമിനേക്കാള്‍ മികച്ച ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

നിലവില്‍ ബാലയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ വെട്രിമാരനും സൂര്യയും ഒന്നിക്കുന്ന വടിവാസലില്‍ സൂര്യ അഭിനയിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ പ്രീപ്രൊഡക്ഷന് സമയം എടുക്കും. ഈ സമയത്ത് ജയ് ഭീം ടീമിനൊപ്പമുള്ള ചിത്രം ഒരുങ്ങുമെന്നാണ് വിവരം.

Leave a Reply

Your email address will not be published.