ശിവകാര്‍ത്തികേയന്റെ ചിത്രം കമല്ഹാസന് നിര്‍മ്മിക്കുമെന്ന് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു,
ഇപ്പോഴിതാ സായി പല്ലവി ചിത്രത്തില്‍ നായികയായി എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ 30-ാം ജന്മദിനത്തോടനുബന്ധിച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്.
ചിത്രത്തിന്റെ ഇതിവൃത്തം, അണിയറപ്രവര്‍ത്തകര്‍, മറ്റ് അഭിനേതാക്കള്‍ എന്നിവരുടെ വിശദാംശങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കും.
RKFI പ്രൊഡക്ഷന്‍ നമ്ബര്‍ 51 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ, ആര് മഹേന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ്. അതേസമയം വിരാട പര്‍വ്വത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സായ് പല്ലവി. ഗാര്‍ഗി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ താരം അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചു.