CLOSE

വിജയ് ചിത്രം ബീസ്റ്റ് നാളെ നെറ്റ്ഫ്‌ലിക്‌സില്‍ നാളെ റിലീസ് ചെയ്യും

Share

വിജയ് ചിത്രം ബീസ്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം എത്തുക. നാളെ മുതല്‍ ബീസ്റ്റ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്തു തുടങ്ങും.

ഏപ്രില്‍ 13ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ബീസ്റ്റ് റിലീസിനെത്തിയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. എഡിറ്റിംഗ് ആര്‍ നിര്‍മ്മലും സംഗീതസംവിധാനം അനിരുദ്ധും നിര്‍വഹിച്ചു.

വിജയ്യുടെ 65-ാം സിനിമയാണ് ‘ബീസ്റ്റ്’. ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഡോക്ടറി’നുശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത് ‘. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് ആയാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂജ ഹെഗ്‌ഡെ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published.