CLOSE

കെ.ജി.എഫ് ബോക്‌സ് ഓഫീസ് കളക്ഷന്‍ 1200 കോടിയിലേക്ക്

Share

റെക്കോര്‍ഡുകള്‍ മറികടന്ന കെ.ജി.എഫ് ഇപ്പോള്‍ ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്.

26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പുതിയൊരു ചരിത്രം കൂടി കുറിക്കാന്‍ ഏതാനും ദിവസങ്ങള്‍മാത്രം മതിയാകും.

ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി കെജിഎഫ്: ചാപ്റ്റര്‍ 2 മാറിയിരിക്കുകയാണ്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ പ്രകമ്ബനം സൃഷ്ടിച്ച ചിത്രം അതിലും കോളിളക്കാമാണ് തീര്‍ക്കുന്നത്. കെജിഎഫ്: ചാപ്റ്റര്‍ 2 25 ദിവസം കൊണ്ട് ലോകമെമ്ബാടുമായി 1154.80 കോടി രൂപ കളക്ഷന്‍ നേടി ബോക്സ് ഓഫീസില്‍ ഇടം നേടിയിരുന്നു. ഇതേ കളക്ഷന്‍ തുടര്‍ന്നാല്‍ അടുത്ത വാരാന്ത്യത്തിനുള്ളില്‍ ചിത്രം 1200 കോടി രൂപ പിന്നിടും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.