നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ജൂണ്‍ 3ന് തിയേറ്ററില്‍. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
ഗോപന്‍ ചിദംബരന്‍ രചന നിര്‍വഹിക്കുന്നു. ഛായാഗ്രഹണവും രാജീവ് രവി നിര്‍വഹിക്കുന്നു. സുകുമാര്‍ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എഡിറ്റര്‍: ബി. അജിത്കുമാര്‍.മൂന്നു വര്‍ഷത്തിനുശേഷം തിയേറ്ററില്‍ എത്തുന്ന നിവിന്‍ പോളി ചിത്രമാണ് തുറമുഖം.മൂത്തോന്‍ ആണ് അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം.