ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ആയുഷ്മാന്‍ ഖുറാന. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെയെല്ലാം പ്രിയ താരമായി മാറിയ ബോളിവുഡ് നടന്.
ആയുഷ്മാന്‍ ഖുറാന അഭിനേതാവ് മാത്രമല്ല. പാട്ടുകാരനും ഗാനരചയിതാവുമൊക്കെയാണ്. 2012ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം നടത്തിയത്.
ബോളിവുഡ് സിനിമകള്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളും വളരെയധികം കാണാറുള്ള വ്യക്തിയാണ് ഖുറാന. അക്കൂട്ടത്തില്‍ നമ്മുടെ മലയാള സിനിമകളും താരം കാണാറുണ്ട്. മലയാള സിനിമകള്‍ കാണാറുണ്ടെന്ന് മാത്രമല്ല മലയാള സിനിമ ഇന്‍ഡസ്ട്രിയെക്കുറിച്ചും വ്യക്തമായ ഗ്രാഹ്യം താരത്തിന് ഉണ്ട്.