75-ാമത് കാന്‍ ചലച്ചിത്രോത്സവത്തിന് ഔദ്യോഗിക തുടക്കമായി. വര്‍ണപ്പൊലിമയേറിയ ഈ വേദിയിലാണ് എല്ലാവരുടേയും കണ്ണുകള്‍.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. ഇത്തവണ ജൂറി അംഗമായാണ് ദീപിക ചലച്ചിത്രോത്സവത്തിന് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
കാന്‍ വേദിയില്‍ നിന്നും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സംഗീത സംവിധായകന് എ ആര് റഹ്മാനും കമല്‍ ഹാസനും പുറത്തുവിട്ടു. മെയ് 17 മുതല്‍ മെയ് 28 വരേയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72-ാമത് ഫിലിം ഫെസ്റ്റിവലില്‍ ചുവന്ന പരവതാനിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയുടെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന് എന്നിവരാണ് ദീപികയ്ക്ക് മുമ്ബ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ അഭിനേത്രികള്‍.