ശ്രീനഗര്‍: തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളായ സാമന്തയും വിജയ് ദേവരകൊണ്ടയും ഷൂട്ടിംഗിനിടെ അപകടത്തില്‍പ്പെട്ടു. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റ സാമന്തയും വിജയ് ദേവരക്കൊണ്ടയും വിശ്രമത്തിലാണ്.
ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കശ്മീരിലാണ് സംഭവം. സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ കാര്‍ മറിയുകയായിരുന്നു. നദിക്ക് കുറുകെ കെട്ടിയിരുന്ന കയറിലൂടെ വാഹനമോടിച്ച് കയറ്റുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. സാമന്തക്കയ്ക്കും വിജയ് ദേവരക്കൊണ്ടയ്ക്കും മുതുകിന് പരിക്കുണ്ട്. രണ്ടുപേരും ഫിസിയോതെറാപ്പി ചെയ്യണമെന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.