CLOSE

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന് സിനിമ ചിത്രീകരണത്തിനിടെ പൊള്ളലേറ്റു

Share

കൊച്ചി: നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന് ഷൂട്ടിംഗിനിടെ പൊള്ളലേറ്റു. പരിക്കേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റത്. വിളക്കുപയോഗിച്ചുള്ള രംഗം ഷൂട്ട് ചെയ്യുമ്പോഴായിരുന്നു ഇത്. വൈകിട്ട് ഏഴോടെ വള്ളത്തില്‍നിന്ന് കത്തുന്ന വിളക്കുമായി കരയിലേക്ക് കയറുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്.

വൈകിട്ട് അഞ്ചുമുതല്‍ കത്തിച്ചുവച്ചിരുന്ന വിളക്കിലെ ചൂടുള്ള എണ്ണ കൈയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് തീപടര്‍ന്നാണ് രണ്ടു കൈകള്‍ക്കും പൊള്ളലേറ്റത്. ആദ്യം വൈപ്പിനിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് എത്തിച്ചത്. പിന്നീടാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

അപകടത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. അണിയറ പ്രവര്‍ത്തകന്റെ കൈക്കും പൊള്ളലുണ്ട്. ജിഷ്ണുവിന് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.