നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. രാവിലെ 8.30ന് നടന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. വിവാഹസത്കാരത്തില്‍ തമിഴ്നാട്മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാന്, കമല്ഹാസന്, സൂര്യ,ദിലീപ്, ആര്യ, കാര്‍ത്തി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.