17-ാമത് മുബൈ എന്റര്റ്റൈമെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റില്‍ കാപ്പുകോലിന് മികച്ച അംഗീകാരം. മികച്ച തിരക്കഥാകൃത്തായി രാമചന്ദ്രന് പി.എംനേയും മികച്ച ബാലതാരമായി മാസ്റ്റര്‍ പ്രപഞ്ചിനേയും തിരഞ്ഞെടുത്തു. ഒന്നര വര്‍ഷത്തിനുള്ളില്‍ 25 ലധികം ദേശീയ അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ കാപ്പുകോലിനെ തേടിയെത്തി.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ കഥ പറയുന്ന കാപ്പുകോലെന്ന ഈ ഹ്രസ്വ സിനിമയെ വിദ്യാഭ്യാസ, കൃഷി, ഫോറസ്റ്റ് വകുപ്പുകള്‍ ഏറ്റെടുത്ത് സാമൂഹിക ബോധവല്‍ക്കരണത്തിനായി ഉപയോഗപ്പെടുത്തണം എന്നുള്ളതാണ് അണിയറ പ്രവര്‍ത്തകരുടെ ആഗ്രഹം.

സുഭാഷ് വനശ്രീയുടെ കഥയ്ക്ക് രാമചന്ദ്രന് പി.എം തിരക്കഥയെഴുതി വിനു നാരായണനാണ് കാപ്പുകോലിന്റെ സംവിധായകന്. മണി.ബി.ടിയുടെ ഛായാഗ്രഹണവും എഡിറ്റിങ്ങും ജയകാര്ത്തിയുടെ സംഗീത സംവിധാനവും കെ.പി.ആര് മജീദിന്റെ കലാ സംവിധാനവും ചിത്രത്തെ മികവുറ്റതാക്കി.ശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ നിശാന്ത് പ്ലാവുള്ളക്കയ,പ്രദീപ് മാന്യ,രാമചന്ദ്രന് പി.എം,സുഭാഷ് വനശ്രീ എന്നിവര്‍ ചേര്‍ന്നാണ് കാപ്പുകോല്‍ നിര്‍മ്മിച്ചത്.