ഓസ്കാര്‍ ജേതാവായ ചലച്ചിത്ര സംവിധായകന് പോള്‍ ഹാഗ്ഗിസിനെ ലൈംഗികാതിക്രമം ആരോപിച്ച് ഇറ്റലിയില്‍ തടവിലാക്കിയതായി പ്രാദേശിക പ്രോസിക്യൂട്ടര്‍മാരുടെയും അദ്ദേഹത്തിന്റെ നിയമ സംഘത്തിന്റെയും പ്രസ്താവനയില്‍ പറയുന്നു.
2004-ലെ ക്രൈം ഡ്രാമയായ ”ക്രാഷ്” എന്ന ചിത്രത്തിന് രണ്ട് ഓസ്കാറുകള്‍ നേടിയ, കനേഡിയന്‍ വംശജനായ സംവിധായകനും തിരക്കഥാകൃത്തുമായ 69 കാരനായ അദ്ദേഹം, തെക്കന്‍ ഇറ്റാലിയന്‍ പ്രദേശമായ പുഗ്ലിയയിലെ വിനോദസഞ്ചാര നഗരമായ ഓസ്തുനിയില് ചൊവ്വാഴ്ച ആരംഭിക്കുന്ന ഒരു ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. .
ബ്രിന്‍ഡിസി കോടതിയില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഹിയറിംഗിന് ശേഷം, ഈയാഴ്ച ഒരു കലാമേളയില്‍ പങ്കെടുക്കേണ്ടിയിരുന്ന ഒസ്തുനി പട്ടണത്തിലെ ഹോട്ടലിലെ തടങ്കളില്‍ കഴിയാന്‍ ജഡ്ജി വില്‍മ ഗില്ലി വിധി പുറപ്പെടുവിച്ചു.