ഷെയ്ന് നിഗം നായകനായി രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു.
ജൂലൈ 29 ന് കോമഡി എന്റര്‍ടെയ്നറായ സിനിമ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. ഷെയ്ന് നിഗം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ‘ബര്‍മുഡ’യുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന ഒരു മോഷന്‍ വീഡിയോ പങ്കുവെച്ചിരുന്നു.
ജൂലൈ 29 മുതല്‍ ബര്‍മുഡ’ എന്ന കുറിപ്പോടെയാണ് നടന് വീഡിയോ പങ്കുവെച്ചത്. നവാഗതനായ കൃഷ്ണദാസ് പങ്കിയുടെ തിരക്കഥയില്‍ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബര്‍മുഡ’. ഇന്ദുഗോപന് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്, അദ്ദേഹം ഒരു വിചിത്രമായ പരാതിയുമായി സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയെ സമീപിക്കുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമയില്‍.
ഷെയ്ന് നിഗത്തെ കൂടാതെ നിരഞ്ജന അനൂപ്, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, ദിനേശ് പണിക്കര്‍, വിനയ് ഫോര്‍ട്ട്, സുധീര്‍ കരമന, സൈജു കുറുപ്പ്, ഗൗരി നന്ദ, നാഥു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.