CLOSE

സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കി ഷാരൂഖ് ഖാന്‍

Share

അഭിനയ ജീവിതത്തില്‍ മുപ്പതുവര്‍ഷം പൂര്‍ത്തയാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍.

പ്രിയതാരം മൂന്ന് പതിറ്റാണ്ട് അഭിനയ യാത്ര പൂര്‍ത്തിയാക്കിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. മുപ്പതുവര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷത്തില്‍ ഏറ്റവും പുതിയ ചിത്രം പത്താന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഷാരൂഖ് ഖാന്‍. കൈയില്‍ തോക്കും ചോരപുരണ്ട മുഖവുമായി നില്‍ക്കുന്ന ഷാരൂഖാണ് പോസ്റ്ററില്‍ . അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാരൂഖ് ചിത്രം തിയേറ്ററില്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. അടുത്തവര്‍ഷം ജനുവരി 25ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി പത്താന്‍ പുറത്തിറങ്ങും. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം തുടങ്ങി വലിയ താരനിരയുണ്ട്. രാജ് കുമാര്‍ ഹിരണിയുടെ ടുങ്കി, അറ്റ്ലിയുടെ ജവാന്‍ എന്നീ ഷാരൂഖ് ചിത്രങ്ങളും അടുത്തവര്‍ഷം പുറത്തിറങ്ങും.

Leave a Reply

Your email address will not be published.