മുംബൈ: ഇന്ത്യയില്‍ 300 കോടി കടന്ന് കമല്‍ ഹാസന് ചിത്രം ‘വിക്രം’. കോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായി 150 കോടി ക്ലബ്ബില്‍ എത്തിയ സിനിമ വീണ്ടും റെക്കോഡുകള്‍ കണ്ടെത്തുകയാണ്.ആഗോള തലത്തില്‍ 450 കോടി ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ അടക്കം ചിത്രം 300 കോടി കടന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘വിക്രം’ ജൂലൈ എട്ടിന് ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസായത്. റിലീസിന് മമ്ബ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു.