CLOSE

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കു വെള്ളിയാഴ്ച തിരിതെളിയും

Share

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയ്ക്ക് ആഗസ്റ്റ് 26 ന് തലസ്ഥാനത്ത് തുടക്കമാകും . കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് .വിവിധ രാജ്യാന്തര മല്‌സര വേദികളില്‍ പ്രദര്‍ശിപ്പിച്ച 19 ചിത്രങ്ങള്‍ ഉള്‍പ്പടെ 262 സിനിമകള്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിംസ് ,മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷന്‍, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.

ലോങ്ങ് ഡോക്യുമെന്ററി മത്സര വിഭാഗത്തില്‍ 13 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് ,എ ഹോം ഫോര്‍ മൈ ഹേര്‍ട്ട്, എ-കെ-എ,ലേഡീസ് ഒണ്‍ലി തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഷോര്‍ട്ട് ഡോക്യുമെന്ററി മത്സര വിഭാഗത്തില്‍ ഗോപി,ഫാന്റസി പാര്‍ക്ക് ,മൈ സണ്‍ ആന്‍ഡ് ഹിസ് ഗ്രാന്‍ഡ് ഫാദര്‍ ,ന്യൂ ക്ലാസ്സ് റൂം, എന്നിവ ഉള്‍പ്പടെ 18 ചിത്രങ്ങളാണ് മേളയിലെത്തുക. അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 24 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തില്‍ ഒന്‍പതു ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. അരികെ,മഞ്ചാടിക്കാലം എന്നീ മലയാളം ചിത്രം ഉള്‍പ്പടെ ഒന്‍പതു അനിമേഷന്‍ ചിത്രങ്ങളും ഡിസംബര്‍ ,ധൂപ്, ലിജിന്‍ ജോസ് ഒരുക്കിയ യുവേഴ്‌സ് ഈസ് നോട്ട് റ്റു റീസെന്‍ വൈ തുടങ്ങിയ നാലു മ്യൂസിക്കല്‍ വീഡിയോകളും മേളയിലുണ്ട്.

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ഡോക്യുമെന്ററി സംവിധായിക റീന മോഹന്റെ എട്ടു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ദേശീയ മത്സരവും സംസ്ഥാനാടിസ്ഥാനത്തില്‍ ക്യാമ്പസ് വിഭാഗ മത്സരവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1200 ഓളം പ്രതിനിധികളും റീന മോഹന്‍ ,അഞ്ജലി മൊണ്ടേറിയോ ,ജോഷി ജോസഫ് ,ഉറുദു സംവിധായകനായ ഡാനിഷ് റിങ്സു ,ബംഗാളി സംവിധായകനായ സോമനാഥ് മൊണ്ടാല്‍, എന്നിവര്‍ ഉള്‍പ്പടെ 250 ഓളം ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയുടെ ഭാഗമാകും.

ബ്രസീലിയന്‍ സംവിധായകനായ ബ്രൂണോ റിബേറോയുടെ സണ്‍ഡേ മോണിങ് ,ട്രാപ്പ് എന്നിവ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ 19 സിനിമകള്‍ ഇത്തവണ മേളയുടെ ബെസ്റ്റ് ഓഫ് ദി വേള്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ഐ ഫോണില്‍ ചിത്രീകരിച്ച ചിത്രങ്ങളുടെ പാക്കേജില്‍ അഞ്ചു ചിത്രങ്ങളും, യുദ്ധത്തിന്റെ മുറിവുകള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളുടെ പ്രത്യേക പാക്കേജും മേളയിലുണ്ടാകും.

മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ സംവിധായകരുമായി സംവദിക്കാന്‍ മീറ്റ് ദി ഡയറക്ടര്‍, ഡോക്യുമെന്ററി, ഹ്രസ്വചിത്ര നിര്‍മ്മാണ രംഗത്തെ സമകാലിക പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന ഫേസ് റ്റു ഫേസ്, മേളയില്‍ പങ്കെടുക്കുന്ന പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും . മന്ത്രിമാരായ ആന്റണിരാജു ,വി ശിവന്‍കുട്ടി ,ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും.

ബെസ്റ്റ് ഓഫ് ദി വേള്‍ഡില്‍ ലോക മത്സര വേദികളെ ഇളക്കി മറിച്ച 19 പുരസ്‌ക്കാര ചിത്രങ്ങള്‍

ലോക മത്സര വേദികളില്‍ പ്രേക്ഷക പ്രീതി നേടിയ 19 പുരസ്‌ക്കാര ചിത്രങ്ങള്‍ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസി പുരസ്‌ക്കാരം നേടിയ ബെറ്റീന, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധേയമായ എ വൈല്‍ഡ് പേഷ്യന്‍സ് ഹാസ് ടേക്കണ്‍ മി ഹിയര്‍ തുടങ്ങിയ ചിത്രങ്ങളാണ് ബെസ്റ്റ് ഓഫ് ദി വേള്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏകാന്ത ജീവിതം നയിച്ച ഒരു പെണ്‍കുട്ടി ലെസ്ബിയന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതും അനന്തര സംഭവങ്ങളുമാണ് എ വൈല്‍ഡ് പേഷ്യന്‍സ് ഹാസ് ടേക്കണ്‍ മി ഹിയര്‍ എന്ന പോര്‍ച്ചുഗീസ് ചിത്രത്തിന്റെ പ്രമേയം.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം പ്രമേയമാക്കിയ ഷൗനക് സെന്‍ ചിത്രം ഓള്‍ ദാറ്റ് ബ്രത് സ് , 90 കളില്‍ യുഗോസ്ലാവിയയിലെ യുദ്ധസാഹചര്യങ്ങള്‍ പ്രമേയമാക്കിയ നടാഷ അര്‍ബന്റെ ദി എക്ലിപ്‌സ്, ലബനീസ് ചിത്രം വാര്‍ഷ എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

ജെസീക്ക കിംഗ്ഡന്‍ന്റെ അസെന്‍ഷ്യന്‍, ഉക്രെയ്ന്‍ യുദ്ധം പശ്ചാത്തലമായുള്ള ലൂപ്പ് ബ്യൂറോയുടെ ട്രെഞ്ചസ്,ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ബിയര്‍ പുരസ്‌കാരം നേടിയ സണ്‍ഡേ മോണിംഗ്,കെം കയ സംവിധാനം ചെയ്ത ലവ് ഡ്യൂഷ് മാര്‍ക്ക് ആന്‍ഡ് ഡെത്ത് തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

Leave a Reply

Your email address will not be published.