ഒന്നോ രണ്ടോ ചിത്രങ്ങള്‍ കൂടി ചെയ്ത് സംവിധാനം നിര്‍ത്തുമെന്ന ക്വന്റിന്‍ ടറന്റിനോയുടെ പ്രഖ്യാപനം ആരാധകര്‍ക്കിടയില്‍ ചെറുതല്ലാത്ത സങ്കടമാണുണ്ടാക്കിയത്. ടെലിവിഷനിലേക്ക് മടങ്ങാന്‍ തനിക്ക് പദ്ധതിയുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്
എല്‍വിസ് മിച്ചല്‍ ആതിഥേയത്വം വഹിച്ച ന്യൂയോര്‍ക്കിലെ ഒരു പരിപാടിയിലാണ് അടുത്ത വര്‍ഷം എട്ട് എപ്പിസോഡുള്ള സീരീസ് ചിത്രീകരിക്കാന്‍ താന്‍ പദ്ധതിയിടുന്നെന്ന വിവരം ടറന്റിനോ വെളിപ്പെടുത്തിയത്.