CLOSE

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

Share

തെന്നിന്ത്യയുടെ പ്രിയ താരം മഞ്ജിമ മോഹന്‍ വിവാഹിതയായി. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക് ആണ് വരന്‍. ഏറെക്കാലമായി മഞ്ജിമയും ഗൗതം കാര്‍ത്തിക്കും പ്രണയത്തിലായിരുന്നു. പ്രണയത്തിലാണെന്ന വിവരം ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും തന്നെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്.

ഞാന്‍ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഗൗതം കാര്‍ത്തിക് സഹായിച്ചുവെന്നായിരുന്നു പ്രണയം വെളിപ്പെടുത്തി മഞ്ജിമ മോഹന്‍ എഴുതിയിരുന്നത്. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റി എന്നും മഞ്ജിമ മോഹന്‍ എഴുതിയിരുന്നു. ഗൗതം വാസുദേവ് മേനോന്‍, മണിരത്‌നം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. ചെന്നൈയില്‍ വെച്ചായിരുന്നു ഗൗതം കാര്‍ത്തിക്കിന്റേയും മഞ്ജിമ മോഹന്റേയും വിവാഹം.

ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്ജിമ മോഹന്‍. ‘കളിയൂഞ്ഞാല്‍’ എന്ന സിനിമയില്‍ തുടക്കം. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായി മഞ്ജിമ മോഹന്‍ അഭിനയിച്ചു. ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമയിലൂടെ നായികയായ മഞ്ജിമ മോഹന്‍ തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന വേഷത്തിലെത്തി. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍. ഗണിതശാസ്ത്രത്തില്‍ മഞ്ജിമ മോഹന്‍ ബിരുദം നേടിയിട്ടുണ്ട്. ‘എഫ്‌ഐആര്‍’ എന്ന ചിത്രമാണ് മഞ്ജിമ മോഹന്‍ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്‌നം സംവിധാനം ചെയ്ത ‘കടലി’ലൂടെയാണ് ഗൗതം കാര്‍ത്തിക് വെള്ളിത്തിരയില്‍ നായകനായി എത്തി. എ മുരുഗദോസ് നിര്‍മിക്കുന്ന ‘ഓഗസ്റ്റ് 16,1947’ ആണ് ഗൗതം കാര്‍ത്തിക്കിന്റെ പുതിയ സിനിമ. ചിമ്ബു നായകനാകുന്ന ചിത്രം ‘പത്ത് തല’യിലും ഗൗതം കാര്‍ത്തിക് പ്രധാന കഥാപാത്രങ്ങളിലൊരാളായി അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *