സ്വതന്ത്ര സിനിമയെ ഭരണകൂടം ഭയക്കുന്നതിന് തെളിവാണ് സെന്‍സറിങ്ങെന്ന് സംവിധായകന്‍ മനോജ് കാന. സിനിമയിലെന്നപോലെ വൈകാതെ സാഹിത്യത്തിലും സെന്‍സറിങ് വരുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു .
സെന്‍സറിങ് അപകടകരമായി മാറികൊണ്ടിരിക്കുകയാണെന്നു സംവിധായകന്‍ ജിയോ ബേബി പറഞ്ഞു സെന്‍സറിങ് എന്ന സംവിധാനത്തെ എങ്ങിനെ മറികടക്കണമെന്ന് ഭാവി സംവിധായകര്‍ കാട്ടിത്തരുമെന്നും അദ്ദേഹം പറഞ്ഞു .സിനിമയ്ക്ക് മാത്രം സെന്‍സറിങ് ഏര്‍പ്പെടുത്തുന്നതിലൂടെ ഭരണകൂടം സിനിമയെ ഭയക്കുന്നു എന്നതിന് തെളിവാണെന്നും ജിയോ ബേബി വ്യക്തമാക്കി.
സിനിമ മാത്രമല്ല നമ്മുടെ അഭിപ്രായങ്ങള്‍ വരെ സെന്‍സറിങ്ങിനു വിധേയമാകുന്നുണ്ടെന്നും ഒ ടി ടി വന്നപ്പോള്‍ സെന്‍സറിങ് അവസാനിച്ചു എന്നത് മിഥ്യാ ധാരണ ആണെന്നും സംവിധായകനായ കെ എം കമല്‍ പറഞ്ഞു. ഇന്‍ ഹൗസ് ആയി ഏറ്റവുമധികം സെന്‍സര്‍ഷിപ്പ് നേരിടുന്നത് ഒ ടി ടി യിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഴുത്തുകാരനായ എസ് ഹരീഷ് ,അജു കെ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. എഫ് എഫ് എസ് ഐ പ്രസിദ്ധീകരണമായ ദൃശ്യതാളത്തിന്റെ മലയാള സിനിമ പതിപ്പ് ടി വി ചന്ദ്രന്‍ സ്മിത സൈലേഷിനു നല്‍കി പ്രകാശനം ചെയ്തു. ചെലവൂര്‍ വേണു പങ്കെടുത്തു.