തൃക്കണ്ണാട് ത്രയംബക ക്ഷേത്രത്തിലെ ഉല്‍സവങ്ങള്‍കക്ു കൊടിയേറി. ഇനി ആറു വിളക്കും ആറാട്ടുല്‍സവും. ഭക്തര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍.
പരശുരാമന്‍ മനപ്പൂര്‍വ്വം ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിതമായി കേരളത്തില്‍ മാത്രം നിര്‍മ്മിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കണ്ണാട് ത്രയംബേകശ്വരമെന്ന ശിവക്ഷേത്രം. കൊല്ലൂര്‍ മൂകാംബി ക്ഷേത്രം, കൊടുങ്കല്ലൂര്‍ ക്ഷേത്രം ഇങ്ങനെ പലതുണ്ട് തതുല്യമായി. പലയിടങ്ങളിലും പലവിധ ആചാരങ്ങളാല്‍ സുഭിക്ഷം.
മന്വന്തരങ്ങളായി നീണ്ടു നിവര്‍ന്നു കിടക്കുന്ന പലവിധ ഐതീഹ്യങ്ങളാല്‍ സമ്പുഷ്ടമാണല്ലോ, കേരളോല്‍പ്പത്തി. അതില്‍ പ്രധാനിയാണ് പരശുരാമന്‍. ത്രേതായുഗം മുതല്‍ ഇന്നു നിലനില്‍ക്കുന്നു എന്നു ഭക്തര്‍ വിശ്വസിക്കുന്ന കലിയുഗം വരെ പരശുരാമ കഥകളാല്‍ സമ്പുഷ്ടങ്ങളാണ്. ഭീക്ഷ്മരുടേയും, ദ്രോണരുടേയും, കര്‍ണന്റെയടക്കം ഗുരുവെന്നാണല്ലോ വ്യാസമുനിമതം.
വിഷ്ണുവിന്റെ അവതാരമാണ് പരശുരാമന്‍ . ക്ഷത്രിയ കുലം മുടിച്ച് അവിടം ബ്രാഹ്മണ സമൂഹത്തെ കുടിയിരുത്തുകയായിരുന്നു കേരള നിര്‍മ്മിതിയുടെ ഉദ്ദേശമെന്ന് ഐതീഹ്യങ്ങള്‍ അന്വര്‍ത്ഥമാക്കുന്നു. ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത കേരളത്തില്‍ നിറയെ ക്ഷേത്രങ്ങള്‍ പണിതിട്ടു. നിഗൂഡമായ താന്ത്രിക-മാന്ത്രിക വിദ്യകള്‍ അഭ്യസിപ്പിച്ചു, സൃഷ്ടിച്ച ഭുമിയെ 64 ഗ്രാമങ്ങളായി പകുത്തു. അതില്‍ 32 എണ്ണം തുളു സംസാരിക്കുന്ന പെരുംപുഴക്കും ഗോകര്‍ണ്ണത്തിനും ഇടയിലായിരുന്നുവെങ്കില്‍ . ബാക്കി 32 എണ്ണം പെരുംപുഴക്കും കന്യാകുമാരിക്കും ഇടയിലെ കേരളത്തിനായി ദാനം ചെയ്തു. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ട് തിരുപ്പതികള്‍, നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍, നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളും താന്‍ അമ്മയെ കൊന്നുവെന്ന കുറ്റത്തിന്റെ പ്രായശ്ചിത്തങ്ങളാണ്.
അവിടേയുമുണ്ട് ഐതീഹ്യപ്പെരുമ. ഏകപതീവൃതയായ ഭാര്യ രേണുകയില്‍ ഭര്‍ത്താവ് ജമദഗ്‌നിക്ക് സംശയം ജനിച്ചു. പിന്നെ അമാന്തിച്ചില്ല. ഭാര്യയെ കൊന്നു തള്ളാന്‍ സ്വന്തം മകനെ ചുമതലയേല്‍പ്പിച്ചു. മാതാവിനെ കൊല്ലാന്‍ ആരാച്ചാരാകാന്‍ നിയോഗമുണ്ടായത് അഞ്ചാമത്തെ മകന്‍ പരശുരാമനാണ്. സ്വന്തം മാതാവിനെ കൊല്ലേണ്ടി വന്നതിന്റെ ദുഖഭാരം തീര്‍ക്കാന്‍ പ്രയശ്ചിത്തമായാണത്രെ, കേരളമുണ്ടാക്കി അതു ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതും, തൃക്കണ്ണാട് അടക്കം നിരവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയതും.
തമിഴകത്തെ പാണ്ഡ്യരാജാവിന്റെ അക്രമത്തെ തുരത്തിയതിന്റെ വിജയാഹ്ലാദ പ്രകടനമായും ആറാട്ടുല്‍സവങ്ങളെ കാണുന്നവരുണ്ട്.
പിതൃപിണ്ഡ സമര്‍പ്പണത്താല്‍ പ്രശസ്തമാണ് ഈ ക്ഷേത്രം. രാമേശ്വരത്തിനും, ഗോഗര്‍ണത്തിനും സമാനം. സമുദ്ര സ്നത്തിനുമുണ്ട് ഇതേ പ്രശസ്തി.
ഇന്ന് കൊടിയേറ്റ് നടന്നു.. ഇനി ആറു വിളക്കുകള്‍ക്കു ശേഷം ആറാട്ട്. ചന്ദ്രഗിരിയിലുള്ള കീഴൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ഹരിഹരപുത്രനായ ധര്‍മ്മരശാസ്താവിന്റെയും, കുതിരക്കാളിയമ്മയുടെയും അലങ്കരിച്ച തിടമ്പുകള്‍ സഹിതം ഭക്തജനങ്ങളുടെ അകമ്പടിയോടെ കടലോരത്തിലൂടെയാണ് തിടമ്പു വരവു നടക്കുക.
ഉല്‍സവം ക്ഷേത്ര പരിസരത്തെത്തുന്നതോടു കൂടി പാലക്കുന്ന് ശ്രീ ഭഗവതീക്ഷേത്രം, കരിപ്പൊടി ശ്രീ മുച്ചില്ലേട്ട് ഭഗവതി ക്ഷേത്രം, കീഴൂര്‍ കളരി അമ്പലം , ഉദുമ ചൂളിയാര്‍ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം-ബേക്കല്‍, കീഴൂര്‍-കാസറഗോഡ് എന്നീ കുറുംബാ ഭഗവതി ക്ഷേത്രങ്ങളിലെ സ്ഥാനികര്‍ ആചാരമഹിമയോടെ എഴുന്നള്ളത്തിനെ വരവേല്‍ക്കും. പിന്നിട് പഞ്ചമിനാളിലെ ശുഭമുഹൂര്ത്തം നോക്കി കൊടിയേറ്റ് നടക്കും. ഇതാണ് പതിവ്. പിന്നെ ഈ മണ്ണില്‍ പിറന്ന സകലരും ആറു നാള്‍ നീണ്ടു നില്‍ക്കുന്ന ഉല്‍സത്തിമിര്‍പ്പിലേക്ക് ഊര്‍ന്നിറങ്ങും.
-പ്രതിഭാരാജന്‍