CLOSE

സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുന്നറിയിപ്പുമായി യുഎഇ

Share

ബുദാബി: സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ. പൊതുവഴിയില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 10,000 ദിര്‍ഹം (2.08 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
വാക്കാലോ പ്രവൃത്തിയാലോ സ്ത്രീകളോടു മോശമായി പെരുമാറുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ സ്ത്രീകള്‍ക്കു മാത്രം പ്രവേശനമുള്ള സ്ഥലങ്ങളില്‍ സ്ത്രീ വേഷം ധരിച്ചോ അല്ലാതെയോ പ്രവേശിക്കുന്ന പുരുഷന്മാര്‍ക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നിയമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും മറ്റും ബോധവത്കരണം നടത്തുന്നുണ്ടെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.