CLOSE

സൗദിയില്‍ ഒട്ടക ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക

Share

സൗദിയിലെ റിയാദില്‍ ഒട്ടക ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക. ഏഴ് മില്യണ്‍ സൗദി റിയാലിനാണ് (14,23,33,892.75 ഇന്ത്യന്‍ രൂപ) അപൂര്‍വ ഇനത്തില്‍പ്പെട്ട ഒട്ടകം വിറ്റുപോയത്. സൗദിയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്രയും വലിയ തുകയ്ക്ക് ഒട്ടകത്തിനെ ലേലം കൊണ്ടതെന്ന് സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലേലത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിരവധി ആളുകളാണ് ലേലത്തില്‍ പങ്കെടുക്കാനായും ഇത്രയും വിലയുള്ള ഒട്ടകത്തെ നേരില്‍ കാണാനുമെത്തിയത്. പരമ്ബരാഗത അറബി വേഷം ധരിച്ച ഒരാള്‍ ഒട്ടകത്തെ കുറിച്ചും അതിന്റെ വിലയെ കുറിച്ചും മൈക്രോഫോണിലൂടെ കൂടി നില്‍ക്കുന്ന ആളുകളോട് വിശദീകരിക്കുന്നതും വീഡിയോയിലുണ്ട്.

Leave a Reply

Your email address will not be published.