കാലിക്കുപ്പി നല്കിയാല് സൗജന്യ യാത്ര ഏര്‍പ്പാടാക്കാമെന്ന വേറിട്ട ഓഫറുമായി അബുദാബി അധികൃതര്‍. കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ നല്കുന്നവര്ക്കാണ് സംയോജിത ഗതാഗത കേന്ദ്രം സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്നത്.
ഇങ്ങനെ കൈമാറുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് ഓരോതവണയും നിശ്ചിത പോയിന്റ് നല്‍കുകയും ഇത് പിന്നീട് ടിക്കറ്റ് നിരക്കായി പരിഗണിക്കുകയുമാണ് ചെയ്യുന്നത്. സംയോജിത ഗതാഗതകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചിരിക്കുന്നത്.
ഉപയോ?ഗ ശൂന്യമായ കാലിക്കുപ്പികള്‍ നിക്ഷേപിക്കുന്നതിനായി അബുദാബി പ്രധാന ബസ് സ്റ്റേഷനില്‍ മെഷീന് സ്ഥാപിച്ചിട്ടുണ്ട്. 1 പോയന്റാണ് 600 മില്ലിയോ അതില്‍ കുറവോ അളവുള്ള ഓരോ കുപ്പിക്കും നല്‍കുന്നത്. 600 മില്ലിക്ക് മുകളില്‍ അളവുള്ള കുപ്പികള്‍ക്ക് രണ്ട് പോയിന്റ് വീതമാണ് ലഭിക്കുന്നത്. ഓരോ പോയന്റിനും 10 ഫില്‍സ് ആണ് ലഭിക്കുക. 10 പോയന്റ് ലഭിച്ചാല്‍ ഒരു ദിര്‍ഹം കിട്ടും.അബുദാബി മാലിന്യ നിര്‍മാര്‍ജന കേന്ദ്രം, അബുദാബിഏജന്സി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.